സുപ്രീംകോടതിയിൽ പരിഗണിക്കുന്ന ശബരിമല ഹർജികളിൽ അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ശശികുമാര വർമ്മ പറഞ്ഞു. മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയാലും നല്ലത് സംഭവിക്കും എന്നാണ് വിശ്വാസം.കോടതി ജനങ്ങളുടെ വികാരം ഉൾക്കൊണ്ടതായി കരുതുന്നു എന്നും ശശികുമാര വർമ്മ പറഞ്ഞു.തങ്ങളുടെ ഏറ്റവും വലിയ ആയുധം നാമജപം ആണെന്നും അത് എത്തേണ്ട സ്ഥലങ്ങളിൽ ഏറ്റവും എന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ മറ്റാരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറി എന്ന് പറഞ്ഞത്.ഒടുവിൽ അത് രണ്ടു പേരായി ചുരുങ്ങുക ആയിരുന്നു എന്നും ഇത്തരം വാദങ്ങൾ കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശശികുമാര വർമ്മ പറഞ്ഞു.